ചേർപ്പ്: ചന്ത നവീകരണത്തിന്റെ ഭാഗമായി അനധികൃതമായി നടത്തിയ കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിന് താലൂക്ക് സർവേയർ ചന്തയുടെ സ്ഥലം അളന്നു.മൂന്ന്സ്ഥലത്ത് കയ്യേറ്റങ്ങൾ കണ്ടെത്തി. വരും ദിവസങ്ങളിൽ കയ്യേറ്റങ്ങൾ നടത്തിയവർക്ക് നോട്ടീസ് നൽകും. പിന്നിട് പൊളിച്ചു മാറ്റുമെന്ന് ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് പറഞ്ഞു. ചന്തക്ക് മുന്നിലെ പ്രവേശന കവാടം ഭാഗത്ത് ബലക്ഷയം വന്ന ഏതാനും കടകൾ പൊളിച്ചു മാറ്റുന്നതിന് കോടതിയിൽ നിന്ന് ഉത്തരവും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
previous post
