News One Thrissur
Updates

തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി, പ്രതിഷേധത്തെ തുടർന്ന് കട അടപ്പിച്ചു

തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് കട താൽക്കാലികമായി അടപ്പിച്ചു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്നും വിതരണം ചെയ്തത്. കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.

Related posts

സൈബർ തട്ടിപ്പ്: ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റിൽ

Sudheer K

സംസ്ഥാന ബജറ്റ്: കയ്പമംഗലം നിയോജകമണ്ഡലത്തിൽ 200 കോടി രൂപയുടെ പദ്ധതികൾ

Sudheer K

നാട്ടിക നിയോജക മണ്ഡലം പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!