News One Thrissur
Updates

മണലൂരിൽ മാതാവിന്റെ മരണ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

കാഞ്ഞാണി: മാതാവിന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു. മണലൂർ കുറുവങ്ങാട്ടിൽ പ്രഭാകരന്റെ ഭാര്യ ദേവകി (83) ആണ് ഇന്നലെ മരിച്ചത്. അമ്മയുടെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ മകൾ ഷീജയ്ക്ക് (52) നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരിങ്ങോട്ടുകര കണ്ണാറ അശോകന്റെ ഭാര്യയാണ് ഷീജ. അമ്മയുടെ മരണത്തിന് പിന്നാലെ മകളുടെയും വേർപാട് കുടുംബത്തിന്റെ ദുഃഖം ഇരട്ടിയാക്കി

Related posts

സ്വർണ്ണക്കപ്പിന് വലപ്പാട് ഗവ. ഹൈസ്കൂളിൽ സ്വീകരണം നൽകി.

Sudheer K

യുവതി കുഴഞ്ഞുവീണു മരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!