തൃശൂർ: കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പുഴക്കൽ പ്രൈം പ്രൊമനൈഡിൽ നടന്ന “ചായ് വിത്ത് ഡോക്ടേഴ്സ് “എന്ന ബോധവൽക്കരണ പരിപാടിയിൽ ആശുപത്രി ഡയറക്ടർ ഫർഹാൻ യാസീൻ ആമുഖ പ്രസംഗം നടത്തി.
സാമൂഹ്യ സംഘടന പ്രതിനിധികളും വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.ക്ഷണിച്ചു വരുത്തിയവരുടെആരോഗ്യ പ്രശ്നങ്ങളുമായ് ബന്ധപ്പെട്ടചോദ്യങ്ങൾക്ക് പരിഹാരവുംമാർഗ്ഗ നിർദ്ദേശങ്ങളും നൽകാനായി ഇരുപത്തിയഞ്ചോളം വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദരായ ഡോക്ടർമാർ
മറുപടി നൽകാൻ എത്തിയിരുന്നു.
മണപ്പുറം ചെയർമാൻ നന്ദകുമാർ, ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി സോളി സേവിയർ,ലയൻസ് ക്ലബ്ബ് ഡിസ്‌റ്റിക്ട് ഗവർണർ സുരേഷ് വാരിയർ, സ്വർണ വ്യാപാരി അനിൽ തുടങ്ങി അമ്പതോളം പ്രതിനിധികൾ ഈ വ്യത്യസ്ത പരിപാടിയിൽ പങ്കെടുത്തു.ഇത്തരം ബോധവൽക്കരണ പരിപാടികൾ ചെറു സംഘങ്ങളായി സാധരണക്കാരായവർക്കും വിവിധ ഇടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഫർഹാൻ യാസീൻ കൂട്ടിച്ചേർത്തു.
ഡോക്ടർമാരായ ആൻറണി കള്ളിയത്ത്,അജി,ഉഷ ,അജയ് മേനോൻ, ജോയി,കൃപാൽ, സനൂപ് ഡിനോയ് ജോയ്, റോൺ ജോണി, ശ്രീധർ, ബിനോയ് വർഗീസ് , നന്ദിത രാംസിംഗ്, വിനായക്,ജിനു , സൂരജ്,സജിത് പ്രസാദ് ,അജിത്ത്, സാജൻ കെ സെബാസ്റ്റ്യൻ,മിഥു, വിമൽ ചാക്കോ,വിനീത് വേണുഗോപാൽ , ദീപക് നന്ദൻ , സിജു ഫ്രാൻസിസ്,ജ്യോതി പ്രകാശ് തുടങ്ങിയവർ സംശയങ്ങൾക്ക് മറുപടി നൽകി.
