കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണലൂർ കമ്പനി സെന്ററിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കോലം കത്തിച്ചു, തുടർന്ന് നടന്ന പൊതുയോഗം ഡിസിസി സെക്രട്ടറി കെ കെ ബാബു ഉദ്ഘാടനം ചെയ്തു, മണലൂർ മണ്ഡലം പ്രസിഡന്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറിമാരായ വി. ജി അശോകൻ, കെ.ബി ജയറാം കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ, വേണു കൊച്ചത്ത്, സോമൻ വടശ്ശേരി, സി എൻ പ്രഭാകരൻ, ഇന്ദിര ഉത്തമൻ, സുനിത ബാബു, ആന്റണി എലുവത്തിങ്കൽ, പ്രേമൻ കാണാട്ട്,മനീഷ അഭിഷേക്, ബാബു കുന്നത്തുള്ളി, സി. എ പോൾ, ടി. വി മാധവൻ എന്നിവർ സംസാരിച്ചു.
