തൃപ്രയാർ: വലപ്പാട് ആനവിഴുങ്ങിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ റായ്പൂർ സ്വദേശി ഭാസ്കർ മണ്ഡൽ (45) ആണ് മരിച്ചത്. തിങ്കൾ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഒന്നാം നിലയുടെ മുകളിൽ തേപ്പ് ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടന്ന് കാല് തെറ്റി വീഴുകയായിരുന്നുവെന്ന് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
