News One Thrissur
Updates

കുമ്മത്ത് രാമൻകുട്ടി നായർക്ക് ശ്രീരാമ പാദ സുവർണ്ണ മുദ്ര പുരസ്ക്കാരം 11 ന് സമർപ്പിക്കും.

തൃപ്രയാർ: ഏകാദശിയോടനുബന്ധിച്ച് ക്ഷേത്ര വാദ്യ കല ആസ്വാദക സമിതി ഏർപ്പെടുത്തിയ ശ്രീരാമ പാദ സുവർണ്ണ മുദ്ര പുരസ്കാരം കൊമ്പു കലാകാരൻ കുമ്മത്ത് രാമൻകുട്ടി നായർക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പുരസ്ക്കാരം സമ്മാനിക്കും. ചടങ്ങ് നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ നറുക്കെടുപ്പിലൂടെയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ചെയർമാൻ കെ.എം. മോഹനൻ മാരാർ, ജനറൽ കൺവീനർ വിനോദ് നടുവത്തേരി, ട്രഷറർ സി. പ്രേംകുമാർ, വൈസ് ചെയർമാൻ പി.മാധവ മേനാൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ഇബ്രാഹിം അന്തരിച്ചു

Sudheer K

മന്ത്രി രാജനും സത്യൻ അന്തിക്കാടും അന്തിക്കാട്ടെ സ്കൂളുകളിൽ വോട്ട് ചെയ്തു.

Sudheer K

തൃശൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പുറകിൽ കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

Sudheer K

Leave a Comment

error: Content is protected !!