News One Thrissur
Updates

രാജ്യത്ത് എന്ത് പാർലിമെൻ്ററി ജനാധിപത്യമാണ് നടക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണം – കെ. പ്രകാശ് ബാബു.

അന്തിക്കാട്: വർത്തമാനകാലത്ത് കേന്ദ്ര സർക്കാർ എടുക്കുന്ന തൊഴിലാളി – വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബു പറഞ്ഞു. വിദ്യാർത്ഥി സമരത്തെ തോക്കുകൾ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര ഭരണത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടിയില്ലാത്തതിനാലാണ് പ്രധാന മന്ത്രിയും, ആഭ്യന്തര മന്ത്രി അമിത്ഷായും പാർലിമെൻ്റിൽ എത്താത്തത്. ആഭ്യന്തര മന്ത്രി പാർലിമെൻ്റിനോട് തുടർച്ചയായ അനാദരവ് കാണിക്കുകയാണ്. രാജ്യത്ത് എന്ത് പാർലമെൻ്ററി ജനാധിപത്യമാണ് നടക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും, ചെത്തുതൊഴിലാളി പ്രക്ഷോഭ സമരത്തിൻ്റെ മുൻനിര പോരാളിയുമായ കെ.പി. പ്രഭാകരന്റെ 17-ാം ചരമവാർഷിക ദിനാചരണത്തിൽ അന്തിക്കാട് ചടയംമുറി സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു. അദ്ദേഹം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗങ്ങയായ കെ.പി. രാജേന്ദ്രൻ,.അഡ്വ. കെ.രാജൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സി.എൻ. ജയദേവൻ, അഡ്വ.ടി.ആർ. രമേഷ് കുമാർ, ഷീല വിജയ കുമാർ, ഷീന പറയങ്ങാട്ടിൽ, കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, പി.കെ. കൃഷ്ണൻ, സി.ആർ. മുരളീധരൻ, കെ.കെ. രാജേന്ദ്രബാബു, ടി.കെ. മാധവൻ, സി.കെ. കൃഷ്ണകുമാർ, ജ്യോതി ലക്ഷ്മി വസന്തൻ സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോർകുമാർ, കെ.എം .ജയദേവൻ എന്നിവർ സംസാരിച്ചു.

 

Related posts

തൃപ്രയാർ ജലോത്സവം തിരുവോണനാളിൽ

Sudheer K

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകൾ കാലവുമായി സംവദിക്കണം: ജി. വേണുഗോപാൽ

Sudheer K

അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം

Sudheer K

Leave a Comment

error: Content is protected !!