കണ്ടശാംകടവ്: വിളക്കും കാൽ സെന്ററിന് തെക്ക്
ഏമൂർ ശിവപാർവ്വതി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണം; മോഷണവസ്തുക്കൾ വിളക്കുംകാൽസെൻ്ററിലെഓട്ടോറിക്ഷാ ഡ്രൈവറുടെ ജാഗ്രതയിൽ തിരിച്ചുകിട്ടി. ക്ഷേത്രത്തിലെ വിലപിടിപ്പുളള ഓട്ടു ഉരുളിയും പാത്രങ്ങളുമാണ് മോഷ്ടിച്ചത്. ഇവ റോഡരികിൽ ഒളിപ്പിച്ച ശേഷം പിന്നീട് ഓട്ടോയിൽ കടത്താൻ ശ്രമിക്കുന്ന തിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് സംശയം തോന്നുകയും ചാക്കുകൾ പരിശോധിക്കുകയും ചെയ്തതോടെയാണ് സമീപത്തെ ക്ഷേത്രത്തിലേതാണെന്ന് വ്യക്തമായത്. നാടോടികളായ സ്ത്രീകളാണ് മോഷണം നടത്തിയത്. പോലീസിനെ വിളിച്ചു വരുത്തുന്നതിനിടെ ഇവർ രക്ഷപ്പെട്ടു.
