അന്തിക്കാട്: പഞ്ചായത്തിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും തീരദേശത്തേയും കോൾ മേഖലയിലേയും വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിററിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുൻ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ബി രാജീവ് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എൻ.എസ്.അയ്യൂബ്, വി.കെ മോഹനൻ, ഇ.രമേശൻ, ആൻ്റോ തൊറയൻ, ബിജേഷ് പന്നിപ്പുലത്ത്, ഷാനവാസ് അന്തിക്കാട്, എൻ.ബാലഗോപലൻ, ഉസ്മാൻ അന്തിക്കാട്, ഷൈൻ പള്ളിപറമ്പിൽ, അക്ബർ പട്ടാട്ട്, അശ്വിൻ ആലപ്പുഴ,എന്നിവർ പ്രസംഗിച്ചു. സുധീർ പാടൂർ, ശ്രീജിത്ത് പുന്നപ്പുള്ളി, രാമചന്ദ്രൻ പള്ളിയിൽ, യു. നാരായണൻകുട്ടി ,റസിയ ഹബീബ്, പി.തങ്കമണി, അഡ്വ: യദുകൃഷ്ണ, കെ.കെ.യോഗനാഥൻ, ജോജൊ മാളിയേക്കൽ, ഇഐ.ആൻ്റോ ,ഷാജു മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.
