News One Thrissur
Updates

പുത്തൻപീടിക സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചന ക്യാമ്പ്

പുത്തൻപീടിക: സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. വേനൽകാല അവധിദിനങ്ങൾ ആഘോഷമാക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ചിത്രരചന ക്യാമ്പ് സ്കൂൾ മാനേജർ ഫാ. റാഫേൽ മുത്തുപ്പീടിക ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ ആർ കെ ചന്ദ്രബാബു ക്യാമ്പിന് നേതൃത്വം നൽകി. ഓയിൽ പേസ്റ്റ്, വാട്ടർ കളർ, പെൻസിൽ, ക്രാഫ്റ്റ് എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ വരച്ചു. പ്രധാനാധ്യാപകൻ കെ കെ ഫ്രാൻസിസ്, പ്രിൻസിപ്പൽ സ്മിത പി ജോസ്, അന്തിക്കാട് പഞ്ചായത്ത് അംഗം സി എൽ ജോബി, അധ്യാപിക സ്വപ്ന എന്നിവർ പ്രസംഗിച്ചു.

Related posts

കയ്‌പമംഗലം സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

Sudheer K

ദേവകി അന്തരിച്ചു.

Sudheer K

കെ.ആർ.തിലകൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!