വലപ്പാട്: കോതകുളം ബീച്ച് പണ്ടാരപറമ്പിൽ ക്ഷേത്രത്തിനു തെക്ക് നെടുംപുരക്കൽ വീരാൻ (82) അന്തരിച്ചു. ലിയോ ഡെസേർട്ട്സ് തൃപ്രയാർ, വാടാനപ്പള്ളി, മതിലകം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുടെ ഉടമയാണ്. കബറക്കം നടത്തി. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, തളിക്കുളം ഹൈസ്ക്കൂൾ). മക്കൾ: സലീൽ, പരേതനായ സലീം. മരുമക്കൾ: ഷമീന (അധ്യാപിക, തളിക്കുളം ഹൈസ്കൂൾ), ജിബീന.
