News One Thrissur
Updates

വാടാനപ്പള്ളിയിൽ റോഡ് നിർമ്മാണം നടത്താൻ തയാറാകാത്ത കരാറുകാരുടെ അനാസ്ഥയ്ക്കെ സിപിഎം പ്രതിഷേധ ധർണ നടത്തി.

വാടാനപ്പള്ളി : മഴ മാറിയിട്ടും തകർന്ന റോഡുകൾ അറ്റകുറ്റപണി നടത്തി ടാറിങ് ചെയ്യാത്ത കരാറുകാരുടെ നടപടിക്കെതിരെ സി.പി. എം. പ്രതിഷേധ ധർണ നടത്തി .
പഞ്ചായത്തിലെ 15 ഓളം റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനും, ടാറിങ്ങ് നടത്തുന്നതിനും പണി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കരാറുകാർ എടുക്കുന്നില്ലത്രെ.
മഴമാറിയാൽ പണിചെയ്യാം എന്ന് പറയുന്നതല്ലാതെ നടത്തുന്നില്ല. ഇതിനു വേണ്ടി പഞ്ചായത്തിൽ കരാറുകാരുടെ യോഗം വിളിച്ച് പണി പൂർത്തീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വാടാനപ്പള്ളി സെൻ്ററിൽ നടത്തിയ പ്രതിഷേധ ധർണ സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. വി. എ. ഷാജുദ്ദീൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി, കെ.കെ. അനിൽകുമാർ, കെ.ഡി സതീഷ്, ടി.എൻ .ഉദയകുമാർ, റജീന രാജു, എ.എസ്. സബിത്ത്, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാർ, കെ.സി. സുധ, മുഹമ്മദ് അരവാശ്ശേരി, മണികണ്ഠൻ ആലുങ്ങൽ, പി.കെ. പ്രേംരാജ്, കെ.ബി വിനീഷ് എന്നിവർ സംസാരിച്ചു.

Related posts

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂരിൽ.

Sudheer K

കയ്പമംഗലത്ത് മദ്ഹ് മജ്‌ലിസ് വാർഷികവും മലിക്കുൽ മുളഫ്ഫർ മജ്‌ലിസ് പ്രചരണവും ഞായറാഴ്ച

Sudheer K

ചിറയ്ക്കൽ പാലം പണി നീളുന്നു; നാട്ടുകാരുടെ ദൂരിതവും.

Sudheer K

Leave a Comment

error: Content is protected !!