പെരിങ്ങോട്ടുകര: പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടയിൽ ലഭിച്ച സ്വർണ്ണ മോതിരം ഉടമസ്ഥന് തിരികെ നൽകി താന്ന്യം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങളായ സിന്ധുവും അഖിലയും മാതൃകയായി .കാരാട്ടുപറമ്പിൽ ധർമ്മപാലൻ്റെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങൾ തരംതിരിക്കുന്നതിനിടയിലാണ് ഇവർക്ക് സ്വർണ്ണ മോതിരം ലഭിച്ചത്. മോതിരം കിട്ടിയ ഉടൻ തന്നെ ഇവർ അത് ഉടമസ്ഥന് തിരികെ നൽകുകയായിരുന്നു.
ഹരിത കർമ്മസേന അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ N A പീതാംബരൻ പൊന്നാട അണിയിച്ചു ആദരിച്ചു .ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ ആർ പ്രദീഷ് ,ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ നൗഷിൽ ,വാർഡ് മെമ്പർമാരായ വി കെ സന്തോഷ് ,ഷിമ്മി ശിവദാസ് ,ഷൈനി ബാലകൃഷ്ണൻ , ,മിനി ചന്ദ്രൻ ,സജിത സുനിൽകുമാർ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ ടി ജി എന്നവർ ആശംസകൾ നേർന്നു . ,ഹരിത കർമ്മ സേനാ അംഗങ്ങളും ,പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു .
