News One Thrissur
Updates

പലവ്യജ്ഞന കിറ്റുകൾ വിതരണം നടത്തി

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് വാർഡിലെ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ,ആശവർക്കർ, കിടപ്പു രോഗികൾ എന്നിവർക്ക് പലവ്യജ്ഞന കിറ്റുകൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇ ഒ ജോർജ് ഡി ദാസ് കിറ്റ് വിതരണോദ്ഘാടനം നടത്തി. ഡയറക്ടർ ശിൽപ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രേയ്സ് തോമസ്, കിസ്മത്ത് പിയൂസ്, ഗിരിജ കൊടപ്പുള്ളി, സജിത സുനിൽ, സുശീല രാജൻ, അഞ്ജു. കെ.ബി, അഷ്ടമി എന്നിവർ പ്രസംഗിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സി എസ് ആർ ഫണ്ടിൽ നിന്നുമാണ് കിറ്റുകൾ സമ്മാനിച്ചത്

Related posts

പാലപ്പെട്ടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

Sudheer K

ഹോണറേറിയം വർദ്ധനവ്: തളിക്കുളത്ത് ആശാ വർക്കർമാർ മധുരം വിതരണം ചെയ്തു.

Sudheer K

കാണാതായ ഗുരുവായൂർ സ്വദേശിയായ സൈനികൻ തിരിച്ചെത്തി

Sudheer K

Leave a Comment

error: Content is protected !!