News One Thrissur
Updates

മനക്കൊടിയിൽ റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് അരിമ്പൂർ പഞ്ചായത്ത് അധികൃതർ

അരിമ്പൂർ : സംസ്ഥാന പാതയിൽ മനക്കൊടിയിൽ പാതയോരത്ത് തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് അരിമ്പൂർ പഞ്ചായത്ത് അധികൃതർ. മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞിട്ടു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികാരികൾ വൃത്തിയാക്കി പോയ പാതയോരത്ത് മാലിന്യം തള്ളിയവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ പാതയോരത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസൺ, സെക്രട്ടറി സച്ചിൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. കവിത, മെമ്പർ അനസ് കൈപ്പിളളി എന്നിവർ സ്ഥലത്തെത്തി. പൊതു മരാമത്ത് വകുപ്പിന്റെ മാലിന്യ മെന്നാണ് വാഹനത്തിൻ്റെ ഡ്രൈവർ അറിയിച്ചത്. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ എത്തി പരിഹാരം കണ്ടിട്ടേ വാഹനം വിട്ടയക്കുവെന്ന നിലപാടിൽ ഉറച്ചു നിന്ന പഞ്ചായത്ത് പ്രസിഡൻ്റ് വാഹനത്തിൻ്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു.
തുടർന്ന് അന്തിക്കാട് എസ് ഐ അഫ്സൽ സ്ഥലത്തെത്തി തള്ളിയ മാലിന്യം തിരികെ എടുക്കാൻ വാഹനത്തിൻ്റെ ആളുകളോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തള്ളിയ മാലിന്യം തിരികെ കൊണ്ടു പോകാൻ തയാറായതോടെയാണ് പ്രശ്‌നം അവസാനിച്ചത്.

Related posts

കൊച്ചയിഷ അന്തരിച്ചു.

Sudheer K

വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു

Sudheer K

സീറ്റ് നിഷേധിച്ചു; അരിമ്പൂരിൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു.

Sudheer K

Leave a Comment

error: Content is protected !!