അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഞാറ്റുവേല ചന്ത നാട്ടിക എംഎൽഎ ഗീത ഗോപി ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി വസന്തൻ മുഖ്യാതിഥിയായി. പച്ചക്കറി തൈകൾ , വിവിധയിനം ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ അടങ്ങിയ കിറ്റും വിതരണം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഗീത ഷിബു, ജില്ലാ പഞ്ചായത്ത് മെമ്പമാരായ കെ.പി.സന്ദീപ്, സലീഖ, അന്തിക്കാട് പഞ്ചായത്ത് മെമ്പർമാർ മാരായ എ.വി. ശ്രീവത്സൻ, ശാന്ത സോളമൻ, ബിജു അണ്ടേഴത്ത്, വിവിധ രാഷ്ട്രിയ പ്രതിനിധികളായ കെ.വി. രാജേഷ്, ദിലീപ് കുമാർ, വി.കെ. മോഹനൻ, കുടുംബ ശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
