അരിമ്പൂർ: കോൺഗ്രസ് മണലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ബിബീഷ് പോൾ പാർട്ടി വിട്ടു. അരിമ്പൂരിൽ മത്സരിക്കുന്നതിൽ നിന്നും തുടർച്ചയായി 3 തവണ തന്നെ ഒഴിവാക്കിയ കോൺഗ്രസ് നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യമാണ് രാജിക്ക് പേരിപ്പിച്ചതെന്ന് ബിബീഷ് പോൾ പറഞ്ഞു. 19-ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബിബീഷ് മാധ്യമങ്ങളോട് പറഞ്ഞു.
2013 ൽ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷമാണ് തന്നെ ഒരു തിരഞ്ഞെടുപ്പിലും മത്സരിപ്പിക്കില്ല എന്നും ഒരു കാരണവശാലും വളർത്തില്ല എന്നും ഉള്ള അജണ്ട ചിലർ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
