News One Thrissur
Updates

മണലൂരിൽ വീടിനു മുകളിൽ മരം വീണ് ഉറങ്ങിക്കിടന്ന യുവാവ് മരിച്ചു.

കാഞ്ഞാണി: ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണ് ഉറങ്ങിക്കിടന്നിരുന്ന യുവാവിന് ദാരുണാന്ത്യം. മണലൂർ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.​വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.

രാവിലെയാണ് വിഷ്ണുവിനെ മരത്തിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് അന്തിക്കാട് പോലീസും നാട്ടികയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻറെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നതിനാൽ ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.. പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ്, വൈസ് പ്രസിഡൻ്റ് ചന്ദ്രൻ, വാർഡ് അംഗം സുധർമ്മൻ ചിരുകണ്ടത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.എൻ. സുർജിത്ത് എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related posts

തൃപ്രയാർ ജലോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു

Sudheer K

സരോജിനി അന്തരിച്ചു.

Sudheer K

അബൂബക്കർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!