News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ കടയടച്ചു വീട്ടിലേക്ക് പോകുന്നതിനിടെ വ്യാപാരിയുടെ മൂന്ന് പവന്റെ മാല കവർന്നു

ചെന്ത്രാപ്പിന്നി: സെൻ്ററിൽ കടയടച്ച് വീട്ടിൽ പോവുകയായിരുന്ന വ്യാപാരിയെ പിന്തുടർന്നെത്തിയ ആൾ വ്യാപാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. ഇന്നലെ രാത്രി ഒൻപതരയോടെ ചെന്ത്രാപ്പിന്നി സെൻ്ററിലാണ് സംഭവം. സെൻ്ററിൽ കോലാന്ത്ര സ്റ്റോഴ്സ് നടത്തുന്ന ചെന്ത്രാപ്പിന്നി സ്വദേശി കോലാന്ത്ര മനോഹരൻ്റെ മൂന്ന് പവൻ്റെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. കടയടച്ച ശേഷം ദേശീയപാതയോരത്തുള എൽപി സ്കൂളിന് എതിർവശത്തുള്ള ചെറിയ റോഡിലൂടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നുവരവേയാണ് പിന്നിലൂടെ എത്തിയ ആൾ മാല പൊട്ടിച്ച് ഓടിയതെന്ന് പറയുന്നു. കയ്‌പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related posts

സ്വർണവില ഇന്നും ഉയർന്നു, പവന് കൂടിയത് 640 രൂപ

Sudheer K

യോഹന്നാൻ അന്തരിച്ചു.

Sudheer K

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Sudheer K

Leave a Comment

error: Content is protected !!