News One Thrissur
Updates

ഇലക്ടിസിറ്റി ബിൽ അടച്ചിട്ടും നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി.

വാടാനപ്പള്ളി: ഇലക്ടിസിറ്റി ബിൽ അടച്ചിട്ടും നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ എങ്ങണ്ടിയൂർ ബ്രാഞ്ചിലേയും നീതി മെഡിക്കൽ സ്‌റ്റോറിലെയും ഫ്യൂസ് ഊരിയതായി പരാതി. ചൊവ്വാഴ്ച്ച പകൽ 12.30 ഓടെയാണ് കറൻ്റ് ബിൽ ഓൺലൈനിൽ യഥാസമയം അടച്ചതായി അറിയിച്ചിട്ടും കെ എസ് ഇ ബി ജീവനക്കാർ ഫ്യൂസ് ഊരിയത്. എല്ലാ തവണയും അടക്കുന്നതു പോലെ കറൻ്റ് ബിൽ കൃത്യമായി അടച്ചതായി അറിയിച്ചിട്ടും ധിക്കാരപരമായി സംസാരിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയുമായിരുന്നു. ബിൽ അടച്ചതിൻ്റെ രേഖയുണ്ടായിട്ടും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നീതീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരാതിയെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഫ്യൂസ് തിരിച്ച് കുത്തിവൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കഴിഞ്ഞ വർഷം റൂറൽ ബാങ്ക് വാടാനപ്പള്ളി ബ്രാഞ്ചിലും ഇത്തരം സമീപനം കെ എസ് ഇ ബി സെക്ഷൻ ഓഫീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി ബാങ്ക് അധികൃതർ പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് സാധാരണക്കാരുടെ ആശ്രയമായ ബാങ്കിൻ്റെയും മെഡിക്കൽ
സ്റ്റോറിൻ്റെയും പ്രവർത്തനം തടസ്സപ്പെടുത്തി പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാക്കിയ കെ എസ് ഇ ബി വാടാനപ്പള്ളി സെക്ഷനിലെ ഉദ്യോ ഗസ്ഥരുടെ നടപടിയിൽ ബാങ്ക് പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദികളുടെ പേരിൽ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ്‌ അഡ്വ. വി കെ ജ്യോതിപ്രകാശ് വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

Related posts

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

Sudheer K

രാജൻ അന്തരിച്ചു.

Sudheer K

കൈപ്പമംഗലത്ത് വൻ ലഹരിവേട്ട : രണ്ട് ലക്ഷത്തോളം രൂപയുടെ രാസ ലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!