News One Thrissur
Updates

കൈപ്പമംഗലത്ത് വൻ ലഹരിവേട്ട : രണ്ട് ലക്ഷത്തോളം രൂപയുടെ രാസ ലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ

കൈപ്പമംഗലം : വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന മാരക രാസ ലഹരിയായ എംഡിഎംഎ യുമായി സ്റ്റേഷൻ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം  വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33) എന്നയാളും കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നയാളുമാണ് അറസ്റ്റിലായത്.
നവംബർ 12-ന് പുലർച്ചെ 1.30യോടെയാണ് ചളിങ്ങാട് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ബ്രൈസ്സ കാറിൽ ഡ്രൈവിംഗ് സീറ്റിനടിയിൽ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്ലോർ മാറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 39.390 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.  തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത എംഡിഎംഎ കൊമേഴ്സ്യൽ ക്വാണ്ടിറ്റി അളവിലുള്ളതാണ്.
മിൻഷാദ് കയ്പമംഗലം കൊടുങ്ങല്ലൂർ മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീക്ക് മാനഹാനിവരുത്തിയ കേസിലും വധശ്രമക്കേസിലും അടിപിടിക്കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും  ലഹരി ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച കേസിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി രതീഷ് കുമാർ ആർ, മതിലകം സർക്കിൾ ഇൻസ്പെക്ടർ വിമൽ വി, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ രഞ്ജിത്ത് കെ, ജി എ എസ് ഐ സൈഫുദ്ദീൻ പി കെ, സി പി ഒ ആന്റണി, ഡ്രൈവർ സി പി ഒ ജിഷ്ണു, തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ  എസ് ഐ പ്രദീപ് സി ആർ, എസ് ഐ ജയകൃഷ്ണൻ പി, എസ് ഐ സതീശൻ മടപ്പാട്ടിൽ, ജി എസ് ഐ ഷൈൻ ടി ആർ, ജി എ എസ് ഐ റെജി എ യു, സിൽജോ വി യു,   ജി എസ് സി പി ഒ ബിജു സി കെ, ജി എസ് സി പി ഒ  സോണി പി എക്സ്, ജി എസ് സി പി ഒ ഷിന്റോ കെ ജെ, സി പി ഒ മാരായ നിശാന്ത് എ, സുർജിത്ത് സാഗർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

അരിമ്പൂരിൽ ബുള്ളറ്റ് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു.

Sudheer K

ചേറ്റുവയിൽ മാതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ.

Sudheer K

ഓട്ടോറിക്ഷ ഇലക്ട്രിസിറ്റി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!