News One Thrissur
Updates

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

ന്യൂഡൽഹി : മലയാളസിനിമയുടെ അഭിമാനം വാനോളമുയർത്തി ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. വൈകീട്ട് നാലിന് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെയാണ് ഈ മുഹൂർത്തത്തിന് സാക്ഷികളായത്.

മോഹൻലാലിനെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് താങ്കളൊരു ഉഗ്രൻ നടനാണെന്ന് മലയാളത്തിൽത്തിൽ പറയുകയും ചെയ്തു. മോഹൻലാലിനെ ലാലേട്ടൻ എന്നാണ് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു വിശേഷിപ്പിച്ചത്. നാൽപ്പത് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ സൈനികനായും കവിയായും അയൽക്കാരനായും ലക്ഷക്കണക്കിനുപേരുടെ ഹൃദയത്തിലിടം നേടിയ അഭിനേതാവാണ് മോഹൻലാൽ. സിനിമ എന്നത് അഭിനയം മാത്രമല്ലെന്ന് അദ്ദേഹം കാട്ടിത്തന്നുവെന്നും ജാജു കൂട്ടിച്ചേർത്തു.

Related posts

കാപ്പ ഉത്തരവ് ലംഘിച്ച ആറാട്ടുപുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു.

Sudheer K

അഴീക്കോട് ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു.

Sudheer K

നിരീക്ഷണ ക്യാമറകൾ നിശ്ചലം; പ്രതികളെ കണ്ടെത്താനാകാതെ അന്തിക്കാട് പൊലിസ്..

Sudheer K

Leave a Comment

error: Content is protected !!