അന്തിക്കാട്: നിരീക്ഷണ ക്യാമറകൾ നിശ്ചലമായതോടെ പിടിച്ചു പറി കേസ്സിലെയുൾപ്പടെയുള്ള പ്രതികളെ കണ്ടെത്താനാകാതെ പൊലിസ്. അന്തിക്കാട് ജനമൈത്രി പൊലിസിന്റെയും നാട്ടുകാരുടെയും വ്യാപാരികളുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച നൂറ് കണക്കിന് നിരീക്ഷണ ക്യാമറകളാണ് നാളുകളായി നിശ്ചലമായത്. സ്റ്റേഷൻ പരിധിയിൽ കളവുകളും ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടവും വർധിച്ചതോടെയാണ് ക്യാമറകൾ സ്ഥാപിക്കപ്പെട്ടത് .സ്റ്റേഷൻ പരിധിയിൽ ലക്ഷങ്ങൾ ചെലവിട്ടാണ് നിരവധി ക്യാമറകൾ സ്ഥാപിക്കപ്പെട്ടത് . ഇതിനെല്ലാം ആവശ്യമായ പണം കണ്ടെത്തിയത് വ്യാപാരികളിൽ നിന്നും നല്ലവരായ പ്രവാസി സുഹൃത്തുക്കളിൽ നിന്നുമായിരുന്നു. സ്വിച്ച് ഓണും
ഉദ്ഘാടനങ്ങളും കെങ്കേമമായി നടന്നെങ്കിലും വർഷങ്ങൾക്കുള്ളിൽ ഇവ പ്രവർങ്ങനരഹിതമാവുകയും ചെയ്തു. എന്നാൽ പിന്നീട് വന്ന പൊലിസ് അധികാരികൾ പ്രവർത്തന രഹിതമായ ക്യാമറകൾ ശരിയാക്കാനോ നിരീക്ഷിക്കാനോ വേണ്ടനടപടികൾ സ്വീരിക്കാൻ തയ്യാറായില്ല. ഇതോടെ കുറ്റക്യത്യത്തിൽ ഏർപ്പെട്ട് രക്ഷപ്പെടുന്നവരെയും സാമൂഹ്യ വിരുദ്ധരെയും കണ്ടെത്താൻ സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും വീടുകളിലും സ്ഥാപിച്ച ക്യാമറളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അന്തിക്കാട് പൊലിസ് . പല സ്ഥലങ്ങളിലും സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സ്വദേശിയായ കളക്ഷൻ ഏജന്റിന്റെ 3 ലക്ഷം തട്ടിപ്പറിച്ച കേസ്സിലെ പ്രതികളെ പിടികൂടാൻ ഇത്തരം ക്യാമറകളിലെ ദ്യശ്യങ്ങൾ വളരെയധികം സഹായിക്കുമായിരുന്നു. ഇനിയെങ്കിലും എത്രയും പെട്ടെന്ന് പ്രവർത്തന രഹിതമാക്കപ്പെട്ട ക്യാമറകൾ പുനർ സ്ഥാപിക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
next post
