എളവള്ളി: റോഡിലൂടെ നടന്നു പോകവേ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. എളവള്ളി കാക്കശ്ശേരി ചേന്ദങ്ങര വീട്ടിൽ സത്യൻ (54) ആണ് മരിച്ചത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9.30 ന് എളവള്ളി ക്രിമിറ്റോറിയത്തിൽ.
വെള്ളിയാഴ്ച വൈകിട്ട് ആലുവയിൽ വെച്ച് റോഡിലൂടെ നടക്കുകയായിരുന്ന സത്യന്റെ ദേഹത്ത് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ആ ഓട്ടോറിക്ഷയിൽ ആലുവയിലും തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ശക്തിയിൽ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ആലുവ പോലീസ് കേസെടുത്തു.
ഭാര്യ: പറവൂർ ചിറ്റാറ്റുകര പിണ്ടിച്ചാലിൽ വീട്ടിൽ സിന്ധുമോൾ,
(കെ എൽ സി എ എറണാകുളം വനിത വിഭാഗം സെക്രട്ടറി).
മക്കൾ: സംഗീത് ,വിസ്മയ. മരുമകൻ വികാസ്.
previous post
next post
