News One Thrissur
Updates

അരിമ്പൂർ പള്ളി തിരുനാൾ ആഘോഷിച്ചു

അരിമ്പൂർ: സെന്റ് ആന്റണീസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ
ആഘോഷിച്ചു.
ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനായി. ഫാ. ബാസ്റ്റിൻ പുന്നോലിപറമ്പിൽ തിരുനാൾ സന്ദേശം നൽകി.
വികാരി ഫാ. സോളി തട്ടിൽ, സഹവികാരി
ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകർമ്മിരായി .
വൈകിട്ട് വിശുദ്ധരുടെ തിരുസുരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തുടർന്ന്
വർണ്ണമഴയും ഉണ്ടായി. തിങ്കളാഴ്ച‌ രാവിലെ പരേതർക്കായുള്ള കർമങ്ങളും,
വൈകീട്ട് വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർത്ഥകേന്ദ്ര കോമ്പൗണ്ടിൽ കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിൻ്റെ തച്ചൻ നാടകം എന്നിവ നടക്കും. ട്രസ്റ്റിമാരായ ആൻഡ്രൂസ് വാഴപ്പിള്ളി, ആൻ്റണി പൊന്മാണി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ഷാജു കൂത്തൂർ എന്നിവർ നേതൃത്വം നൽകി.

Related posts

ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Sudheer K

സുജാത ടീച്ചർ അന്തരിച്ചു.

Sudheer K

റോസി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!