News One Thrissur
Updates

ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പെരിങ്ങോട്ടുകര: ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.പെരിങ്ങോട്ടുകര സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ. (13) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ആദ്യം വലപ്പാട് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വൈകിട്ട് ഏഴരയോടെ മരിച്ചു. താന്ന്യം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്.

Related posts

ചര്‍ച്ചകള്‍ പൂര്‍ത്തിയായി; കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ അറിയാം.

Sudheer K

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കം ‘അഞ്ചിന ഗ്യാരണ്ടി’ പ്രഖ്യാപിച്ചു

Sudheer K

നഫീസ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!