News One Thrissur
Updates

കുതിരാനിൽ ബൈക്ക് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരൻ മരിച്ചു

ഗുരുവായൂർ: കുതിരാനിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരൻ മരിച്ചു. ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് ആദർശ് (21) ആണ് മരിച്ചത്.
ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ് ആദർശ്.
ഈ മാസം 14 ന് കുതിരാനിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരവേയാണ് അപകടം സംഭവിച്ചത്. തലയ്ക്ക ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയ നടത്തി. തുടർന്ന് അതി തീവ്ര വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തും. അച്ഛൻ: വി.ആർ വിജേഷ്. അമ്മ: പി.എസ് ജിഷ.സഹോദരി :അമൃത

Related posts

യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

Sudheer K

ഡോക്ടറുടെ വീട്ടിൽ നിന്നും ഒരു കോടിയോളം വിലമതിപ്പുള്ള സ്വർണ്ണ ആഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ.

Sudheer K

മണലൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പാർത്ഥസാരഥി റോഡിലെ കുടിവെള്ളക്ഷാമം: ബിജെപി സമരത്തിലേക്ക്

Sudheer K

Leave a Comment

error: Content is protected !!