തൃപ്രയാർ: നാട്ടിക അമ്മമനസ്സ് കൂട്ടായ്മയുടെ നാലാം വാർഷികാഘോഷം നടന്നു.
നാട്ടിക പുതുക്കുളം പരിസരത്ത് നടന്ന വാർഷികാഘോഷം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. അമ്മ മനസ്സ് കൂട്ടായ്മ സെക്രട്ടറി സുനിത മനോജ് അധ്യക്ഷയായി. ആവണങ്ങാട്ട് കളരി അഡ്വക്കേറ്റ് എ.യു രഘുരാമ പണിക്കർ മുഖ്യാതിഥിയായി. മുൻ വാർഡ് മെമ്പർ സി എസ് മണികണ്ഠൻ, എം. ജി ശ്രീവത്സൻ, സി.കെ സുഹാസ്, മുരളി പണിക്കപറമ്പിൽ, അമ്മ മനസ്സ് കൂട്ടായ്മ പ്രസിഡന്റ് രമണി, ട്രഷറർ ഷൈലജ കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് സ്മിത ശ്രീനി, ജയന്തി സുധീർ എന്നിവർ സംസാരിച്ചു. നിർധനരായ അമ്മമാർക്ക് അരവിതരണവും നടന്നു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു
