News One Thrissur
Updates

തൃപ്രയാറിൽ സ്ഥാനാർത്ഥികളുടെ കൊട്ടിക്കലാശം ആവേശമായി.

തൃപ്രയാർ: നിയമ സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് നാട്ടികയിലെ മൂന്ന് മുന്നണി കളുടെയും കൊട്ടിക്കലാശം തൃപ്രയാറിൽ ആവേശകരമായി. നൂറുകണക്കിന് പ്രവർത്തകർ പ്രകടനങ്ങളിൽ പങ്കാളികളായി. എൽഡിഎഫ് സ്ഥാനാർഥി ഗീതാഗോപി തളിക്കുളങ്ങര അമ്പല പരിസരത്തുനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തളിക്കുളം അന്തിക്കാട് പെരിങ്ങോട്ടുകര ആലപ്പാട് അമ്മാടം വെങ്ങിണിശ്ശേരി പാലക്കൽ പെരുമ്പിള്ളിശ്ശേരി ചേർപ്പ് ചിറക്കൽ പെരിങ്ങോട്ടുകര കിഴക്കേ നട വഴി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു തൃപ്രയാർ ആത്മാവ് പരിസരത്ത് കേന്ദ്രീകരിച്ച് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തൃപ്രയാർ സെൻററിലേക്ക് എത്തി. പ്രകടനത്തിനും റോഡ് ഷോയ്ക്കും എൽഡിഎഫ് നേതാക്കളായ ടി ആർ രമേഷ് കുമാർ, പി കെ ഷാജൻ, കെ പി സന്ദീപ്, എ എസ് ദിനകരൻ, യുകെ ഗോപാലൻ, കെ എം കിഷോർകുമാർ, ടി ഐ മധുസൂദനൻ, കെ ആർ സീത, ഷീലാ വിജയകുമാർ ഷീനാപറയാങ്ങാട്ടിൽ, സി ആർ മുരളീധരൻ
സജ്നാ എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ പെരുമ്പിള്ളിശേരിയിൽ നിന്നും ഉച്ചയ്ക്ക് റോഡ് ഷോടെയാണ് ആരംഭിച്ചത്. വൈകീട്ട് തൃപ്രയാർ സെന്ററിൽ സമാപിച്ചു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. എൻഡിഎ സ്ഥാനാർത്ഥി സി.സി. മുകുന്ദനും ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് തൃപ്രയാർ സെന്ററിൽ കൊട്ടിക്കലാശം നടത്തിയത്.

Related posts

വാടാനപ്പള്ളിയിലെ ലോട്ടറിക്കടയിൽ നിന്ന് സമ്മാന ടിക്കറ്റുകളും കളക്ഷൻ തുകയും മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ.

Sudheer K

ആൻസി സോജന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥി ആയി കായിക യുവജനക്ഷേമ മന്ത്രി എത്തി.

Sudheer K

മുല്ലശ്ശേരിയിലെ വ്യാപാരിക്ക് കേരള സർക്കാരിൻ്റെ ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം .

Sudheer K

Leave a Comment

error: Content is protected !!