News One Thrissur
Updates

തെരഞ്ഞെടുപ്പ് റാലിക്കിടെ റോഡിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥി.

തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ പാർട്ടികളുടെ കൊട്ടിക്കലാശങ്ങൾ സമാപിച്ചത് തൃപ്രയാർ സെൻ്ററിലായിരുന്നു. ഇവിടെ പ്രകടനത്തിനിടെ പോപ്പർ ഉപയോഗിച്ച് വർണ്ണ കടലാസ്സുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ റോഡിൽ ഉടനീളം തള്ളിയിരുന്നു. എന്നാൽ കൊട്ടിക്കലാശത്തിനു ശേഷം യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ പ്രവർത്തകർക്കൊപ്പം ഈ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു. ഏറെ വൈകിയും മാലിന്യങ്ങൾ മുഴുവൻ നീക്കിയതിന് ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് പി. വിനുവും മാലിന്യം നീക്കുന്നതിനായി സുനിലിനൊപ്പം ഉണ്ടായിരുന്നു.

Related posts

കണിമംഗലം–പാലയ്ക്കൽ റോഡ് നിർമ്മാണം, രണ്ട് മാസത്തിനകം പൂർത്തിയാക്കും

Sudheer K

കൊച്ചുമോൾ അന്തരിച്ചു.

Sudheer K

കാഞ്ഞാണി സെന്റ് തോമസ് പള്ളിയിലെ തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!