ചേർപ്പ്: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഇന്നലെ നടന്ന തറയ്ക്കൽ പൂരം തട്ടകപെരുമായായി. 9 ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ട് അഭിമുഖമായി എഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, പൂരത്തിന് മിഴിവേകി ഊരകത്തമ്മ തിരുവടി, തൊട്ടിപ്പാൾ ഭഗവതിയും സംഗമിച്ചു. ഉപചാരം ചൊല്ലിന് ശേഷം ഊരകത്തമ്മ തിരുവടി കീഴോട്ടുകരമനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്ക് യാത്രയായി. തുടർന്ന് പറയെടുപ്പിന് ശേഷം ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിൽ ഇറക്കി എഴുന്നളിപ്പ് നടത്തി. തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ ശാസ്താവിൻ്റെ തിടമ്പേറ്റി. ക്ഷേത്ര സന്നിധിയിൽ കൂട്ട പറ നിറയ്ക്കലും ഉണ്ടായിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ആദ്യ പറ സ്വീകരിച്ചു.
