പെരിങ്ങോട്ടുകര : തൃപ്രയാർ തേവർക്ക് ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി ഇല്ലങ്ങളിൽ പറകൾക്കു ശേഷം വടക്കുംമുറി കുട്ടൻ കുളങ്ങര ശാസ്താ ക്ഷേത്രത്തിൽ ഇറക്കിപ്പൂജയും കുട്ടൻ കുളത്തിൽ ആറാട്ടും നടത്തി. തൃപ്രയാർ ക്ഷേത്രഭരണം നടത്തിയിരുന്ന ബ്ലാഹയിൽ തറവാട്ടുകാർ ക്ഷേത്രം കുറച്ചു കാലം അടച്ചിട്ട കാലത്ത് ഏപ്രം മനക്കാരുടെ വഞ്ചിയിൽ തേവരുടെ തിടമ്പ് ഇവിടെ കുട്ടൻ കുളങ്ങര ക്ഷേത്രത്തിലെ വലിയമ്പലത്തിലെത്തിച്ച് ക്ഷേത്രം തന്ത്രിയുടെ തന്നെ കാർമ്മികത്വത്തിൽ പൂജകൾ നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇവിടെ ഇറക്കിപ്പൂജയും കുളത്തിൽ ആറാട്ടും നടത്തിവരുന്നതും. പത്നിമാരായ പൂർണ്ണ പുഷ്ക്കല എന്നിവരോടൊപ്പമുള്ള ശാസ്താ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. ഇവിടുത്തെ തേവരുടെ ഇറക്കിപ്പൂജക്ക് തന്ത്രി തന്നെ വേണമെന്നതായി നിഷ്o. ക്ഷേത്രം തന്ത്രി അനിപ്രകാശിൻ്റെ നേതൃത്വത്തിലാണ് ഇറക്കിപ്പൂജകൾ നടത്തിയത്.
