News One Thrissur
Updates

ഷോൾ ചക്രത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിയായ അങ്കണവാടി അധ്യാപിക മരിച്ചു.

വടക്കാഞ്ചേരി: ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഷാൾ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് അങ്കണവാടി ടീച്ചർ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം. അയൽവാസിയായ യുവാവിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പുതുരുത്തി സ്കൂളിന് സമീപം വെച്ച് ഷോൾ സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മിനി വർഗീസിന്റെ തല റോഡിലിടിക്കുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts

പെരിഞ്ഞനത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sudheer K

സുജാത ടീച്ചർ അന്തരിച്ചു.

Sudheer K

ഹനീഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!