News One Thrissur
Updates

ആറാട്ടുപുഴ പൂരം നാളെ

ചേർപ്പ്: ആറാട്ടുപുഴ പൂരം തിങ്കളാഴ്ച ആഘോഷിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനാകുന്ന ദേവമേളയിൽ തൃപ്രയാർ തേവർ, ഊരകത്തമ്മ, ചേർപ്പ്, അന്തിക്കാട്, തൊട്ടിപ്പാൾ കടല്ലാശേരി പിഷാരിക്കൽ, എടക്കുന്നി, അയ്ക്കുന്ന് , തൈക്കാട്ടുശേരി, കടുപ്പ ശേരി, ചൂരക്കോട് , പൂനിലാർക്കാവ് ,ചാലക്കുടി പിഷാരിക്കൽ ഭഗവതിമാരും, ചാത്തക്കുടം, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടി ശേരി, കല്ലോലി,ചിറ്റി ചാത്തക്കുടം, മേടം കുളം ,തിരുവുള്ളക്കാവ് തുടങ്ങിയ24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയാണ് ആറാട്ടുപുഴ പൂരം.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് വൈകീട്ട് 4 ന് ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപ്പൂജകൾക്ക് ശേഷം 6.30 ന് ദേവമേളയ്ക്ക് സാക്ഷിയാകാൻ പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പുറത്തേയ്ക്ക് എഴുന്നള്ളും. പഞ്ചാരിമേളത്തിന് പെരുവനം സതീശൻ മാരാർ നേതൃത്വം നൽകും.
ദേവസ്വം ശിവകുമാർ ശാസ്താവിൻ്റെ തിടമ്പേറ്റും. മേളം കൊട്ടി കലാശിച്ചാൽ എഴുന്നള്ളി നിൽക്കുന്ന ഗജവീരൻമാരുടെ അകമ്പടിയോടെ ശാസ്താവ് ഏഴു കണ്ടം വരെ പോകും. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ആതിഥ്യമരുളി നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനുശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും. തുടർന്ന് ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുകയായി. തേവർ കൈതവളപ്പിലെത്തുന്നതുവരെ ഈ എഴുന്നള്ളിപ്പുകൾ പൂരപ്പാടത്ത് തുടരും.

രാത്രി 11 ന് തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം.
ഒന്നിന് പൂനിലാർക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ 5 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളും. 12 ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും പഞ്ചാരിമേളത്തിന് ശേഷം ഒരു മണിയോടെ അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ എഴുന്നള്ളിപ്പ് നടത്തും. അർദ്ധരാത്രി ദേവമേളക്ക് തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തിയാൽപല്ലിശ്ശേരി സെൻ്റർ മുതൽ പൂരപ്പാടം വരെ അഞ്ച് ആനകളുടേയും അവിടെ നിന്നും കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെ പാണ്ടിമേളവും ഉണ്ടാകും പാണ്ടി മേളം അവസാനിക്കുന്നതോടെ ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും ചേർപ്പ് ഭഗവതിയും അണിനിരക്കും, എഴുന്നള്ളിപ്പിന് ശേഷം

മന്ദാരം കടവിൽ ദേവി ദേവൻമാരുടെആറാട്ട് ആരംഭിക്കും. കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാട്ട് നടത്തും. തുടർന്ന് ഉപചാരം ചൊല്ലി പിരിയിൽ, അടുത്ത വർഷത്തെ പൂരം തിയ്യതി വിളംബംരം ചെയ്യൽ എന്നിവയുണ്ടാകും. ആറാട്ടുപുഴ ക്ഷേത്രത്തിൻ്റ
ജൗതിഷകൻ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കരാണ് അടുത്ത വർഷത്തെപൂരം തിയ്യതി ഗണിച്ച് ആറാട്ടുപുഴ ശാസ്താവിൻ്റെ പ്രതിനിധി മുഖാന്തരം തൃപ്രയാർ തേവരോട് അറിയുക്കുന്ന ചടങ്ങ് നടത്തുന്നത്.

 

Related posts

നാട്ടികയിൽ ‘കൂൺ ഗ്രാമം’ പദ്ധതിക്ക് തുടക്കം

Sudheer K

കിഴുപ്പിള്ളിക്കര സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

Sudheer K

വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച തൃപ്രയാറിൽ സ്വീകരണം

Sudheer K

Leave a Comment

error: Content is protected !!