തൃപ്രയാർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച നാട്ടിക നിയോജക മണ്ഡത്തിൽ സ്വീകരണം നല്‍കും. വൈകീട്ട് 3 ന് തൃപ്രയാര്‍ സെന്ററിലാണ് സ്വീകരണ സമ്മേളനം നടക്കുക. കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ഡി സിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, സുനിൽ ലാലൂർ, കെ.കെ. ദിലീപ്കുമാർ, വി.ആർ. വിജയൻ എന്നിവർ പങ്കെടുത്തു.
