വാടാനപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ മണലൂർ മണ്ഡലത്തിൽ മുൻ മന്ത്രി സി.രവിന്ദ്രനാഥ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. പാർട്ടി നേതൃത്വം സ്ഥാനാർഥിയായി ഗോദയിൽ ഇറങ്ങാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് രവീന്ദ്രനാഥ് രണ്ടും കൽപ്പിച്ച് നേതാക്കൾക്കൊപ്പം ഇറങ്ങിയത്. ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ മണലൂർ പഞ്ചായത്തിലെ കമ്പനിപ്പടി, കാരമുക്ക് മേഖലകളിലെ വിവിധ വീടുകളിൽ സന്ദർശനം നടത്തി. തുടർന്ന് സി.പി.എം മുൻ ജില്ല സെക്രട്ടറി അന്തരിച്ച പി.ആർ. രാജൻ്റെ വാടാനപ്പള്ളി പഞ്ചായത്തിലെ നടുവിൽക്കരയിലുള്ള തറവാട് വീട്ടിൽ എത്തി. വീട്ടുകാരേയും പാർട്ടി പ്രവർത്തകരേയും കണ്ട ശേഷം പിന്നെ യാത്ര 15-ാം വാർഡിലെ വീടുകളിലേക്ക്. വാടാനപ്പള്ളിയിലെ സന്ദർശനത്തിൽ സി.പി.എം നേതാക്കളായ കെ.എ.വിശ്വംഭരൻ, കെ. സി പ്രസാദ്,സി . എം . നിസാർ, ഷാജുദ്ദീൻ, കെ.കെ. അനിൽ, ഷിജിത്ത് വടക്കുംഞ്ചേരി,വി.ഡി. പ്രേമ പ്രസാദ്,എന്നിവരും ഉണ്ടായിരുന്നു.
