അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെ പുത്തൻപീടിക ആയുർവേദ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ഒ.പി. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ-വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. സി.സി.മുകുന്ദൻ എം എൽ എ അധ്യക്ഷത വഹിച്ചു. നഷ്ണൽ ആയുഷ്മിഷന്റെ ഒരു കോടി രൂപ ഉപയോഗിച്ചാണ് പുതിയ ഒ.പി ബ്ലോക്ക് നിർമ്മിക്കുന്നത്. തൃശ്ശൂർ ജില്ല’ പ്രോഗ്രാം മാനേജർ ഡോ ആര്യ സോമൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം സലിജ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മേനക മധു, ബ്ലോക്ക് പഞ്ചായത്തംഗം ടി.ബി.മായ, തൃശ്ശൂർ ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ബീനാകുമാരി, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത സോളമൻ, വാർഡ് മെമ്പർമാരായ സിദ്ധാർത്ഥൻ കളത്തിൽ, എ.വി. ശ്രീവത്സൻ, സി.എൽ.ജോബി, രാധ ചന്ദ്രൻ, രാജീവ് സുകുമാരൻ എന്നിവർ സംസാരിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.കൃഷ്ണകുമാർ സ്വാഗതവും ആയുർവേദ ആശുപത്രി സി എം ഒ ഡോ.ലിജ ജേക്കബ് നന്ദിയും പറഞ്ഞു
