News One Thrissur
Updates

ഊരകം സർവ്വീസ് സഹകരണ ബാങ്ക് ഹെൽത്ത് കോംപ്ലക്സ് ഉദ്ഘാടനം നാളെ

ചേർപ്പ് : ഊരകം സർവ്വീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച ഹെൽത്ത് കോംപ്ലക്സ് ഉദ്ഘാടനം തിങ്കൾ വൈകീട്ട് 5 ന് കെ. രാധാകൃഷ്ണൻ എം.പി. നിർവഹിക്കും. ബാങ്ക് പ്രസിഡൻ്റ് സിബിൻ ടി. ചന്ദ്രൻ അധ്യക്ഷനാകും. ബാങ്കിൻ്റെ സ്വന്തമായ 28 സെൻ്റ് സ്ഥലത്ത് 5, 380 സെക്വയർ ഫീറ്റിലാണ് ഐ.സി.ഡി. പി. സഹകരണ ഡിപ്പാർട്ടുമെൻ്റിയും സഹകരണത്തോടെ ഹെൽത്ത് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത് 3 കോടി രൂപ ചിലവ് കോംപ്ലക്സിനുണ്ട്. അഞ്ച് കൺസൾട്ടൻസി ഡോക്ടർമാർ, എം.ആർ.ഐ.സി.ടി. സ്കാൻ,ലാബ്, നീതി പോളിക്ലിനിക്ക്, എക്സ് റേ . എക്കോ ടെസ്റ്റ്, അൾട്ര സൗണ്ട് സ്കാൻ തുടങ്ങിയ സംവിധാനങ്ങൾ അനുമതി കിട്ടുന്ന പ്രകാരം വരുന്ന രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും. വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് സിബിൻ ടി. ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് സുലജ സദൻ , അംഗങ്ങളായ എ.വി. കിഷോർ, കെ.എം.ശശി, എം. ആർ. രാജേഷ്, ഡിബിൻ മഞ്ഞളി, കെ. അഭിലാഷ്, സെക്രട്ടറി ഇൻ ചാർജ് എ.എസ് അൻവർ എന്നിവർ പങ്കെടുത്തു

Related posts

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു.

Sudheer K

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ

Sudheer K

ഓപ്പറേഷൻ തണ്ടർ: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യവിൽപ്പന; 69-കാരൻ പിടിയിൽ.*.

Sudheer K

Leave a Comment

error: Content is protected !!