തൃശ്ശൂർ: ഒളരിക്കര ശിവരാമപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ പെട്രോൾ ഒഴിച്ച് തീകൊളുത്തി.
ഒളരി സ്വദേശി സജിയുടെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തിനശിച്ചത്.
സംഭവത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശ്ശൂർ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
