വാടാനപ്പള്ളി: ഫെബ്രുവരി 28 ന് നടക്കുന്ന വാടാനപ്പിള്ളി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റ ഭാഗമായുള്ള പതാകദിനത്തിൽ വാടാനപ്പിള്ളി സെന്ററിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ കെ ഗോപകുമാർ , മാതൃ സമിതി ചെയർമാൻ രമാദേവി എന്നിവർ ചേർന്ന് പതാക ഉയർത്തി. ചടങ്ങിൽ സമ്മേളന സംയോജകൻ ഗിരീഷ് മാഷ് , സംഘാടക സമിതി ജനറൽ കൺവീനർ എ വി ശരൺ , വൈസ് ചെയർമാൻ മോഹനൻ ഇത്തിക്കാട്ട്, ട്രഷറർ പ്രദീപ് പണ്ടാരത്തിൽ , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുധീർ വൈക്കാട്ടിൽ , കൺവീനർ ജയമോഹൻ കെ എ , മറ്റ് കമ്മിറ്റി ഭാരവാഹികളായ സതീഷ് കെ വി , ദിവിൻ ദാസ് , ഷാജു സി എ , മണികണ്ഠൻ , ഉണ്ണികൃഷ്ണൻ സി പി ,മുകുന്ദൻ , സതീഷ് സി പി എന്നിവർ പങ്കെടുത്തു.
