News One Thrissur
Updates

വാടാനപ്പള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പേർകൂടി അറസ്റ്റിൽ

വാടാനപ്പള്ളി : യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പേർകൂടി അറസ്റ്റിൽവാടാനപ്പള്ളി : യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പേർകൂടി അറസ്റ്റിൽ. വാടാനപ്പള്ളി ശാന്തി റോഡ് സ്വദേശി വടക്കൻ വീട്ടിൽ അഭിഷേക് ( 22 ) വാടാനപ്പള്ളി സ്വദേശി പടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ എട്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 18 ന് രാത്രിയിൽ വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പ്രതികളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിട്ടിൽ നിന്നും നടുവിൽക്കര ദേശീയപാത 66 ൻ്റെ പണി നടക്കുന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി അവിടെ നിന്നും സ്കൂട്ടറിൽ കയറ്റി തട്ടികൊണ്ടുപോയി വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ കേസിലെ പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26000രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂൺ 29 ന് തൃത്തല്ലൂരിൽവെച്ച് നടന്ന് അടിപിടിയിൽ പരാതിക്കാരൻ ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർച്ച ചെയ്തെടുത്തു. ഈ സംഭവത്തിന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ബിൻഷാദ് ഉൾപ്പടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു. അഭിഷേകിനെ തൃപ്രയാറിൽ നിന്നും സഞ്ജയ്നെ നടുവിൽക്കരയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

അഭിഷേക് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ മയക്കു മരുന്ന് ഉപയോഗിച്ചതിനുള്ള ഒരു കേസിലെ പ്രതിയാണ്.

തൃശുർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി കെ.രാജു, വാടാനപ്പള്ളി ഇൻസ്പെക്ടർ ഷൈജു., ജൂനിയർ എസ്.ഐ സനദ്.എൻ.പ്രദീപ്, എസ്.പി.ഒ രാജ്കുമാർ, സി.പി.ഒ. അമൽ, മഹേഷ്, നിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Related posts

പെരിങ്ങോട്ടുകര അസോസിയേഷൻ ഡയാലിസിസ് സെന്റർ ഡയാലിസിസ് കിറ്റ് വിതരണം നടത്തി.

Sudheer K

ഏങ്ങണ്ടിയൂരിലെ പൊതുസ്ഥലത്ത് മാലിന്യം തള്ളി : പാടൂർ സ്വദേശിക്ക് പിഴ

Sudheer K

വയോധികയുടെ 22 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം നേഴ്സും കൂട്ടാളിയും അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!