വാടാനപ്പള്ളി: പൊതു സ്ഥലത്ത് സ്ഥിരമായി മാലിന്യം തള്ളിയ പാടൂർ സ്വദേശിക്ക് എങ്ങണ്ടിയൂർ പഞ്ചായത്ത് പിഴ ചുമത്തി. എങ്ങണ്ടിയൂർ പുളിഞ്ചോട് തെക്കുവശം തട്ടാത്തി വളവിലെ ബി എൽ എസ് ക്ലബ്ബ് പരിസരത്താണ് വലിയ പ്ലാസ്റ്റിക് കവറിൽ മാലിന്യം വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളിയ പാടൂർ സ്വദേശിയെ പിടികൂടുകയും താക്കീത് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയിൽ അസി സെക്രട്ടറി സാബിറ കെ.സി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോഡ് വിൻ, നീതു എന്നിവരും, ഹരിതകർമ്മസേനാംഗങ്ങളും, പ്രദേശവാസികളും പങ്കെടുത്തു.
previous post
