News One Thrissur
Updates

ഗണേശമംഗലം ഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

വാടാനപ്പള്ളി: ഗണേശമംഗലം ഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശേഷ പൂജകളോടു കൂടിയ കലശാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു കൊണ്ട് ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയൻ തന്ത്രികൾ കൊടിയേറ്റം നിർവഹിച്ചു. വിനായക ചതുർത്ഥി ആഘോഷങ്ങളോടൊപ്പം നടക്കുന്ന താന്ത്രിക ക്രിയകളോടു കൂടിയ ഉൽസവ ചടങ്ങുകളിൽ പള്ളിവേട്ട എഴുന്നള്ളിപ്പ് ചിറയത്ത് കുടുംബ ക്ഷേത്ര സന്നിധിയിൽ നിന്നും 26 ന് വൈകീട്ട് നടക്കും.വിനായക ചതുർത്ഥി ദിവസമായ 27 ന് രാവിലെ വിശേഷാൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പും ക്ഷേത്രക്കുളത്തിൽ ഗണേശ ഭഗവാന് തിരു ആറാട്ടും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന മഹാ പ്രസാദ ഊട്ടിന് ശേഷം വൈകിട്ട് 5 ന് വിവിധ ദേശങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾ ഗണേശ ക്ഷേത്രസന്നിധിയിൽ സംഗമിച്ച് മഹാ ഘോഷയാത്രയായി വാടാനപ്പള്ളി അമൃത തീരത്ത് വിനായക ചതുർത്ഥ ആലോഷവും മഹാനി മഞ്ജനം നടക്കും. കൊടിയേറ്റ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഷിനോജ് ശാന്തി ക്ഷേത്രം ഭാരാവാഹികളായ പ്രസിഡൻ്റ് പഴങ്ങാം പറമ്പ് ദിവാകരൻ തന്ത്രികൾ, സെക്രട്ടറി ലോഹിതാക്ഷൻ ഞാറ്റു വെട്ടി, ട്രഷറർ സുനിൽകുമാർ പണിക്കെട്ടി, എസ് എൻ പി.എച്ച് സമാജം പ്രസിഡൻ്റ് രാജൻചാണാശ്ശേരി, കേരള ക്ഷേത്രസംരക്ഷണ സമിതി പ്രസിഡൻ്റ് പ്രദീപ് പണ്ടാരൻ, സെക്രട്ടറി മാല ജഗദീഷ്, വിനായക ചതുർത്ഥി ആഘോഷ കമ്മറ്റി കൺവീനർ സി.പി. സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

സത്യൻ അന്തരിച്ചു

Sudheer K

എസ്.എൻ.ഡി.പി യോഗം കൂളിമുട്ടം ശാഖയുടെ നവീകരിച്ച മന്ദിരം ഉദ്ഘാടനം നടത്തി.

Sudheer K

അന്തിക്കാട് പഞ്ചായത്തിലെ തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.

Sudheer K

Leave a Comment

error: Content is protected !!