News One Thrissur
Updates

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഎമ്മിന് സമ്പൂർണ ജയം, ഭരണസമിതിയിൽ 13 അം​ഗങ്ങളും എൽഡിഎഫ്

ചേർപ്പ്: കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. എതിരില്ലാതെയാണ് രണ്ട് അം​ഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. പോൾ ചെയ്ത 3033 പാനൽ വോട്ടുകളിൽ 1733 വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നേടി. പത്ത് വർഷത്തിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.
മാടായിക്കോണത്തെ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്.

Related posts

സുമതി അന്തരിച്ചു.

Sudheer K

അന്തിക്കാട് ഉത്സവത്തിനിടെ സംഘട്ടനം: ഒരാൾക്ക് കുത്തേറ്റു.

Sudheer K

വത്സല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!