അന്തിക്കാട് : പുത്തൻപ്പള്ളികാവ് ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി വേലാഘോഷം ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച ഭരണി നാളിൽ പകൽ 12ന് പ്രസാദ ഊട്ട്, 3 30 ന് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിയ്ക്കൽ, തുടർന്ന് പഴുവിൽ രഘുമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം നടക്കും. വൈകീട്ട് 6ന് ദീപാരാധന, തുടർന്ന് തായമ്പക കേളി, പറ്റ്, നൃത്തനൃത്യങ്ങൾ, താലം വരവ്, കളംപാട്ട് ,കൂറ വലിയ്ക്കൽ തുടങ്ങിയവ നടക്കും.
ബുധനാഴ്ച പകൽ 10ന് വേല വരവ്, വൈകീട്ട് 7ന് അഞ്ച് ദേശക്കാരുടെ എഴുന്നള്ളിപ്പ് വരവ്, രാത്രി 9 ന് ഭഗവതിക്ക് മഹാഗുരുതി, തുടർന്ന് നടയടയ്ക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡൻ്റ് ആകാശ് അറയ്ക്കൽ, സെക്രട്ടറി ശാലിനി സന്ദീപ്, ജോ.സെക്രട്ടറി റിജി അനിൽകുമാർ എന്നിവർ പങ്കെടുത്തു
