തൃപ്രയാർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജി എന്ന അഫ്‌സൽ അഷറഫിന്റെ (ഷാജി ) മകൻ സിദാൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വലപ്പാടുള്ള കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ആദ്യം വലപ്പാടുള്ള ആശുപത്രിയിലും പിന്നീട് തൃശൂരിലും എറണാകുളത്തുമുള്ള സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ്: നജ്മ. സംഹാദരങ്ങൾ: സെയിൻ, എസ്ദാൻ, സാദിയ.
previous post
next post
