News One Thrissur
Updates

ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കഴിമ്പ്രം സ്വദേശി അറസ്റ്റിൽ

തൃപ്രയാർ : ബസ് തടഞ്ഞ് നിർത്തി വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടിൽ ഷിബിൻ ( 46) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 11.30 ന് കഴിമ്പ്രം വലിയ നെടിയിരിപ്പിൽ അമ്പലത്തിനടുത്തത്തുള്ള റോഡിൽ വെച്ച് നിന്ന് മത്സ്യബന്ധന തൊഴിലാളിയായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടിൽ, ബാബുവും മറ്റ് തൊഴിലാളികളും യാത്ര ചെയ്ത് വന്നിരുന്ന ബസ്സിന് മുന്നിലേക്ക് വാളുമായി വന്ന് ബസ്സ് തടഞ്ഞ് നിറുത്തി ബസ്സിനുള്ളിലേക്ക് വാളുമായി കയറി ബാബുവിനെ കൊന്ന്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും കഴുത്തിന് നേരെ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഷിബിൻ തുളസിദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്രജാപതി എന്ന് പേരുള്ള വള്ളത്തിലാണ് ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസം മുമ്പ് ഷിബിൻ മദ്യപിച്ച് കൂടെ വള്ളത്തിൽ ജോലി ചെയ്യുന്നവരുമായി പ്രശ്നമുണ്ടാക്കിയതിനാൽ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് പ്രതി ബസ് തടഞ്ഞ് തൻ്റെ വള്ളത്തിൻ്റെ ഉടമയെ ചോദിക്കുകയും അറിയില്ലെന്ന് പറഞ്ഞ ബാബുവിന്റെ കഴുത്തിന് നേരെ വാൾ വീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഷിബിൻ കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, വീടുകയറി ആക്രമിച്ച രണ്ട് കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും, സ്ത്രീധന പീഢനക്കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, എ എസ് ഐ മാരായ രാജേഷ് കുമാർ, ഭരതനുണ്ണി സീനിയർ സിവിൽ പോലീസ് ഓഫീസർ സോഷി, സിവിൽ പോലീസ് ഓഫീസർ സന്ദീപ് എന്നിവരാണ് പ്രതിയെ പിടി കൂടിയ സംഘത്തിലുണ്ടായി രുന്നത്.

Related posts

രാധാകൃഷ്ണൻ അന്തരിച്ചു.

Sudheer K

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ നവീകരണ കപ്പൂച്ചിൻ മിഷൻ ധ്യാനം സമാപിച്ചു.

Sudheer K

ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!