തൃപ്രയാർ: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനും പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിലും പ്രതിഷേധിച്ചു കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവഹികളായ എ.എൻ. സിദ്ധപ്രസാദ് ,സി.എസ്. മണികണ്ഠൻ, പി.സി. മണികണ്ഠൻ, പി.കെ. നന്ദനൻ, പിഎസ്പി നസീർ, ബിന്ദു പ്രദീപ്,.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോല മഹേഷ്, നാട്ടിക ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിഷ ഉണ്ണികൃഷ്ണൻ, സിന്ധു സിദ്ധപ്രസാദ്, സീന ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
previous post
next post
