ചേർപ്പ് : ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്പിസി ത്രിദിന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡൻ്റ് എം.എസ് അലക്സി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.ജില്ലി ജോസ് , ചേർപ്പ് സബ് ഇൻസ്പെക്ടർ എം. എസ്. ഷാജു ക്യാമ്പ് സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം സിനി പ്രദീപ്, ഗ്രാമപഞ്ചായത്തംഗം ജയശ്രീ ഷാജൻ, സി.ആർ.രാജു, ഐ വി സജിത, എൻ.ഡി.ദിവ്യ , , ഡോ : സി.എം.ഷം ല, പി.കെ. തുഷാ ര എന്നിവർ പ്രസംഗിച്ചു. എം. എസ്. ബിജു, അഡ്വ: റീന ജോൺ, എ.വി ഷിഹാബുദ്ദീൻ എന്നിവർ ക്യാമ്പിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും
